സൈക്കോളജി(Psychology) അഥവാ മനശാസ്ത്രം ഒരു ബോറിംഗ് ഫീൽഡ് ആയാണ് നമ്മൾ മിക്കവാറും കരുതുന്നത്. എന്നാൽ സൈക്കോളജി ഫീൽഡിലേക്ക് ഒന്ന് ആഴത്തിൽ ഇറങ്ങി ചെന്നാൽ ഒട്ടേറെ കൗതുകകരവും വളരെ രസകരമായ കാര്യങ്ങൾ തന്നെയുണ്ട്. അതുകൊണ്ടുതന്നെ Top 15 Funny Facts in Psychology ഈ ഒരു ഈ പോസ്റ്റിലൂടെ പറയാം.
Top 15 Funny Facts in Psychology
1. Video Games Make You As A Creative Thinker
ഇന്ന് വീഡിയോ ഗെയിം കളിക്കാത്തവർ വളരെ വിരളമാണ്. വളരെ മികച്ച സ്മാർട്ട് ഫോണുകൾ ഇറങ്ങിയതോടെ കുട്ടികൾക്കിടയിൽ വീഡിയോ ഗെയിമിനുള്ള സ്വാധീനം അത്ര ചെറുതല്ല. എന്നാൽ ദൈർഘ്യമുള്ള വീഡിയോ ഗെയിം കളി കുട്ടികളുടെ ശരീരത്തിനും മനസ്സിനും ദോഷകരമാണ്.
എന്നാൽ ഇതൊന്നു വിശ്വസിച്ചോളൂ! ചില വീഡിയോ ഗെയിമുകൾ നമ്മുടെ ഉള്ളിലെ ക്രിയേറ്റിവിറ്റി പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു എന്നാണ് സൈക്കോളജി പറയുന്നത്. Brain testing ഗെയിംസ്, puzzle ഗെയിംസ് ഇതൊക്കെ ഇതിന് ഉദാഹരണമാണ്.
പ്ലേ സ്റ്റോറിൽ ഉള്ള Mine Craft , Farming Games മുതലായ ഗെയിംസ് ഒക്കെ നമ്മുടെ ക്രിയേറ്റിവിറ്റി ലെവൽ കൂട്ടാൻ സഹായിക്കുന്നു.
എന്നാൽ ഒരു ലിമിറ്റിനു അപ്പുറം വീഡിയോ ഗെയിമിൽ അടിമപ്പെടുന്നത് അത്ര നല്ലതല്ല.
2. People who miss you a lot will appear in your dreams
സൈക്കോളജി പറയുന്ന മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ നമ്മുടെ ലൈഫിൽ നമ്മൾ ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടെങ്കിൽ നമ്മുടെ സ്വപ്നങ്ങളിൽ അവർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് നമ്മളിൽ നിന്ന് അകന്നു നിൽക്കുന്നവരെയും മരണപ്പെട്ട പോയവരെയും ഒക്കെ നമ്മുടെ സ്വപ്നങ്ങളിൽ വരാറുള്ളത്.
3. Love At First 4 Minutes Not At First Sight
Love at first Sight അഥവാ ആദ്യ നിമിഷങ്ങളിൽ തന്നെ തോന്നുന്ന പ്രണയം നമ്മുടെ ജീവിതത്തിൽ നമ്മളിൽ പലർക്കും മറ്റുള്ളവരോട് തോന്നിയിട്ടുണ്ടാകും. എന്നാൽ മനശാസ്ത്രം പറയുന്നത് നമുക്ക് ഒരാളോട് പ്രണയം തോന്നണമെങ്കിൽ ഒരു സെക്കൻഡ് മാത്രം പോരാ ചുരുങ്ങിയത് ഒരു നാലു മിനിറ്റ് എങ്കിലും വേണം.
അതുകൊണ്ടുതന്നെ ഇനി love at first sight തോന്നുമ്പോൾ ഈ കാര്യം ഒന്ന് ഓർക്കുക . നാലു മിനിട്ടെങ്കിലും ആ വ്യക്തിയെ തുടർച്ചയായി ഒന്ന് വീക്ഷിക്കുക. അപ്പോൾ മനശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ഉള്ളിലെ പ്രണയം തിരിച്ചറിയാനാകും.
4. Anger and happiness can change your immune system
ജീവിതത്തിൽ ദേഷ്യപ്പെടാത്തവരും സന്തോഷപെടാത്ത വരുമായി ആരും തന്നെ ഇല്ല. എന്നാൽ സൈക്കോളജിയിൽ ദേഷ്യത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും പറയുന്ന ഒരു കൗതുകകരമായ വസ്തുതയുണ്ട്. ദിവസം നിങ്ങൾ ഒരു മിനിട്ട് ദേഷ്യപ്പെട്ടാൽ അത് നിങ്ങളുടെ രോഗ പ്രതിരോധത്തെ 4 മണിക്കൂർ നേരത്തേക്ക് കുറക്കുമെന്ന് പറയുന്നു. എന്നാൽ ദിവസം ഒരു മിനിറ്റ് നേരത്തിൽ നിങ്ങൾ സന്തോഷവാനായിരുന്നാൽ അത് നിങ്ങളുടെ രോഗ പ്രതിരോധത്തെ 24 മണിക്കൂർ നേരത്തേക്ക് ശക്തിപ്പെടുത്തുമെന്ന് സൈക്കോളജി പഠനം പറയുന്നു.
അതു കൊണ്ട് ജീവിതത്തിൽ എപ്പോഴും സന്തോഷവാനായി ഇരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് ശ്രദ്ധിക്കുക.
5. You will have nightmares while sleeping in a cold room
തണുത്ത മുറിയിൽ മൂടിപ്പുതച്ച് കിടന്നു ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അങ്ങനെ കിടന്നു ഉറങ്ങാൻ വരട്ടെ! There is a big problem while sleeping in Cold rooms. തണുത്ത മുറിയിൽ കിടന്നുറങ്ങിയാൽ ഒരു പ്രശ്നമുണ്ട്. നമ്മൾ ഉറക്കത്തിൽ സ്വപ്നം കാണുന്നത് പതിവാണ്. എന്നാൽ സൈക്കോളജി അനുസരിച്ച് തണുത്ത മുറിയിൽ കിടന്നുറങ്ങിയാൽ നിങ്ങൾ കൂടുതലായി കാണുന്നത് ദുസ്വപ്നം ആയിരിക്കാം. അതുകൊണ്ട് ദുസ്വപ്നം ഭയമുള്ളവർ ഒന്ന് ശ്രദ്ധിച്ചു നോക്കി ഉറങ്ങിയാൽ കൊള്ളാം.
6. Spend Money On Others And Be Happy
ജീവിതത്തിൽ പണത്തിന് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയില്ലേ? സ്വന്തം ആവശ്യത്തിനു വേണ്ടി പണം മുതലാക്കാൻ നമുക്ക് ഒരു മടിയും ഇല്ല.
എന്നാൽ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പണം എത്ര ചെലവഴിച്ചിട്ടും തോന്നാത്ത സന്തോഷം മറ്റുള്ളവർക്ക് വേണ്ടി പണം ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് തോന്നാറില്ലേ. തോന്നാർ ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളരെ സന്തോഷവാനായിരിക്കും എന്നാണ് സൈക്കോളജി പഠനങ്ങൾ തെളിയിക്കുന്നു.
7. A way to tell if someone is lying
8. All bad deeds come as memories If Someone ask this
9. Try to understand her and appreciate her words
പെൺകുട്ടികൾ അവരുടെ പ്രശ്നങ്ങൾ തുറന്നു പറയുന്നത് അവർക്ക് അത്രത്തോളം വിശ്വാസം ഉള്ളവരോട് മാത്രമാണ് എന്നാണ് മനശാസ്ത്രം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇനി എപ്പോഴെങ്കിലും ഒരു പെൺകുട്ടി അവളുടെ വിഷമം നിങ്ങളോട് പങ്കുവെക്കുമ്പോൾ അവളെ എത്രത്തോളം വിശ്വസിക്കുന്നുവോ എന്ന് മനസ്സിലാക്കി അവളുടെ വാക്കുകൾക്ക് വില നൽകാൻ ശ്രമിക്കണം.
10. To overcome people who talk non-stop
10. People who speak multiple languages have two personalities
ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന ആളുകൾക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരിക്കുമെന്നാണ് മനശാസ്ത്രത്തിൽ സൂചിപ്പിക്കുന്നത്. ഒരു ഭാഷ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്ന വ്യക്തിത്വത്തിൽ നിന്നും മറ്റൊരു ഭാഷ ഉപയോഗിക്കുമ്പോൾ ഉണ്ടായിരിക്കുന്ന വ്യക്തിത്വം വ്യത്യസ്തമായിരിക്കും എന്നാണ് സൈക്കോളജിയിൽ പറയുന്നത്.
എന്നാൽ ഈ വ്യക്തിത്വ മാറ്റത്തെ കുറിച്ച് യാതൊരു അറിവും ആ വ്യക്തിക്ക് ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ആ മാറ്റം അയാൾക്ക് നിയന്ത്രിക്കുവാൻ കഴിയുന്നതുമല്ല എന്നതാണ് സത്യം.
11. Smiling boosts your immune system
പുഞ്ചിരിയെപ്പറ്റി സൈക്കോളജിയിൽ നല്ലൊരു കാര്യം തന്നെ പറയുന്നുണ്ട് പുഞ്ചിരിക്കുന്ന ശീലം നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അവർക്ക് പുഞ്ചിരിക്കാത്തവരെക്കാൾ ഏഴ് വർഷം അധികമായി ജീവിക്കാൻ കഴിയുമെന്നാണ് മനശാസ്ത്രം പൊതുവേ പറയുന്നത്. അതുപോലെതന്നെ സന്തോഷവാനായ ഒരു വ്യക്തി ഒരു ദിവസം 50 തവണയിൽ അധികം പുഞ്ചിരിക്കും എന്നും സൈക്കോളജിയിൽ പറയുന്നുണ്ട്. അതുകൊണ്ട് എല്ലാവരും ഒരു ചെറിയ പുഞ്ചിരിയോടെ പരസ്പരം സമീപിക്കുക.
12. To know whether you are crying because of happiness or sadness
സങ്കടവും സന്തോഷവും നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നുണ്ട്. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും ആളുകൾ കരയാറുണ്ട്. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കരയുന്നത് എന്ന് തിരിച്ചറിയാൻ ഒരു എളുപ്പവഴി സൈക്കോളജിയിൽ പറയുന്നുണ്ട്. ഒരു വ്യക്തി ഏതെങ്കിലും വികാരപരമായ സാഹചര്യത്തിൽ കരയുമ്പോൾ അയാളുടെ വലത് കണ്ണിൽ നിന്നാണ് ആദ്യം കണ്ണുനീര് വരുന്നത് എങ്കിൽ അയാൾ സന്തോഷം കൊണ്ടാണ് കരയുന്നത് എന്നാണ് മനശാസ്ത്രത്തിൽ പറയുന്നത്.
13. To tell if someone is smart or not
ഒരാൾ സ്മാർട്ട് ആണോ അല്ലയോ എന്ന് പറയാൻ സാധിക്കുന്നത് വളരെ വേഗത്തിൽ ചിന്തിക്കുകയും എന്നാൽ വളരെ പതുക്കെ എഴുതുകയും ചെയ്യുന്ന ആളുകൾ വളരെ സ്മാർട്ട് ആയിരിക്കും എന്നാണ് മനഃശാസ്ത്രത്തിൽ പറയുന്നത്. അത് പോലെ
വളരെ കുറച്ചു വേഗത്തിലും സംസാരിക്കുന്ന ആളുകൾ വളരെയേറെ രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവർ ആയിരിക്കുമെന്നാണ് സൈക്കോളജി സൂചിപ്പിക്കുന്നത്.
14. Learn more about psychology for better behavior
മനശാസ്ത്രത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരെ അടിക്കാനോ അതുപോലെ ദേഷ്യപ്പെടാനോ സാധിക്കില്ല. മനശാസ്ത്രത്തെ കുറിച്ചുള്ള അറിവ് അവരെ അതിൽ നിന്നും പിന്തിരിപിക്കുന്നു. അതുകൊണ്ടാണ് അങ്ങനെ പറയുന്നത് .
15. How many lies will you tell in a day
നിങ്ങൾ ഒരു ദിവസം എത്ര കള്ളം പറയും എന്ന് നിങ്ങൾക്കറിയാമോ സൈക്കോളജി പ്രകാരം ഒരു വ്യക്തി ഒരു ദിവസം ശരാശരി നാല് കള്ളം എങ്കിലും പറയും. സ്ത്രീപുരുഷഭേദമന്യേ ഒരു വ്യക്തി ഒരു വർഷം ശരാശരി 1460 കള്ളങ്ങളും തൻറെ ജീവിതത്തിലെ അറുപതാമത്തെ വയസ്സിൽ എത്തുമ്പോഴേക്കും ശരാശരി 87600 കള്ളങ്ങളും പറഞ്ഞിരിക്കും എന്നാണ് മനശാസ്ത്രം പറയുന്നത്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാകണമെന്നില്ല. എന്നിരുന്നാലും മനശാസ്ത്രജ്ഞർ ഇതിൽ പറഞ്ഞ പല കാര്യങ്ങളിലും ഇന്നും പഠനങ്ങൾ നടത്തിവരുന്നു.
Thanks For reading!

