Top 10 Things that Proves You Are a Genius

ആരാണ് Genius? ആരൊക്കെയാണ് Genius എന്ന് നിങ്ങൾക്ക് ഒരു നോട്ടം കൊണ്ട് പറയാൻ സാധിക്കുമോ? Top 10 Things that Proves You Are a Genius ഈ പോസ്റ്റിലൂടെ പരിചയപ്പെടാം.

Top 10 Things


Top 10 Things that Proves You Are a Genius

ഒരു ജീനിയസ്ൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ? നിങ്ങൾ ഒരു ബുദ്ധിമാൻ ആണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഒരാൾ ജീനിയസ് ആണെന്ന് ശാസ്ത്രജ്ഞർ തെളിയിക്കുന്ന കാര്യങ്ങൾ താഴെ നൽകിയിരിക്കുന്ന 10 കാര്യങ്ങളാണ്.

1. Taking Frequent Naps 

ഉറക്കം എന്നത് വളരെ അത്യാവശ്യവും ഒഴിച്ചു കൂടാനാവാത്ത ഒരു വലിയ കാര്യമാണ്. കൃത്യമായി ഒരു സമയത്തോ ഒരു നിശ്ചിത ഇടവേളയിലോ ഉറങ്ങേണ്ടത് നമ്മുടെ തലച്ചോറിന് അത്യാവശ്യമായ ഒരു കാര്യo തന്നെയാണ്. നാം സാധാരണയായി രാത്രിയിലെ ഉറക്കത്തിനാണ് വളരെയധികം പ്രാധാന്യം നൽകുന്നത്. എന്നാൽ പകൽ സമയത്തെ ഉറക്കത്തിനും അതിൻെറതായ കാര്യമുണ്ട്. പഠനങ്ങളുടെ വിലയിരുത്തൽ പ്രകാരം ഇടക്കിടക്കുള്ള പകൽ സമയത്തെ ലഘു നിദ്രകൾ നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഊർജ്ജസ്വലത ഉള്ളതാക്കി മാറ്റുകയും ചെയ്യും. അതുവഴി ആ വ്യക്തി സ്മാർട്ട് ആയി പെരുമാറുകയും ചെയ്യും എന്നതാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത്തരം നിന്ദ്രങ്ങളെ Power Naps എന്ന് പറയുന്നു. ഇത്തരം നിദ്രകൾക്ക് പൊതുവേ 15 മുതൽ 20 മിനുട്ടുകൾ വരെ ദൈർഘ്യം ഉണ്ടായിരിക്കും. ഇതുപോലെയുള്ള പകൽ സമയത്തെ ലഘു നിദ്രകൾ ഉപയോഗപ്പെടുത്തി രാത്രി ഉറക്കത്തിൻറെ മണിക്കൂറുകൾ കുറച്ച് ആ സമയവും ജോലിക്കായി പ്രയോജനപ്പെടുത്തുന്ന ആളുകളും ധാരാളമുണ്ട്. മഹാനായ പ്രതിഭകളായ തോമസ് ആൽവ എഡിസിനും നിക്കോള ടെസ്ലയും ഇത്തരം നിന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയവരാണ് .

2. Doodling 

നമ്മളിൽ പലരും പുസ്തകങ്ങളിൽ കുത്തി വരയ്ക്കാറുള്ള സ്വഭാവക്കാരായിരിക്കും.  വെറുതെയിരിക്കുന്ന സമയങ്ങളിൽ ഇത്തരം ആളുകൾ പുസ്തകങ്ങളിൽ പുറകിലോ മറ്റോ കുത്തിക്കുറിക്കുന്നത് കാണാം.  ഇതിനെയാണ് Doodling എന്നു പറയുന്നത്. 

ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ  ബോറടി  മാറ്റാനോ മറ്റോ ആയിരിക്കും. എന്നാൽ അതിനെ ഏതെങ്കിലുമൊരു കാര്യം നടക്കുമ്പോൾ  ശ്രദ്ധയില്ലാതെ   മനസ്സ് മാറി   പോകുന്നതുകൊണ്ടാണ് ഇങ്ങനെ വരക്കുന്നത്  എന്ന് പറഞ്ഞത് നമ്മൾ അന്ന് അവരെ കുറ്റം പറയുന്നുണ്ടായിരുന്നു. എങ്കിലും പഠനങ്ങൾ ഇതിനെ വിശദീകരിക്കുന്നത് മറ്റൊരു തരത്തിലാണ്. ഇത്തരം ആൾക്കാരുടെ ബ്രെയിൻ  ഒരു Functional Infrared Spectroscopy യിലൂടെ പരിശോധിച്ചപ്പോൾ കണ്ടെത്താനായത് ഈ മൂന്നു കാര്യങ്ങളും ആക്ടീവ് ആവുന്നത് Pre Frontal Cortex ലാണ്. ബ്രയിനിന്റെ ഈ ഭാഗം Problem Solve ചെയ്യാനുള്ള കഴിവിനെയും ചിന്താശേഷിയെ Support ചെയ്യാനും സഹായിക്കുന്നു. അതിനാൽ തന്നെ ഇങ്ങനെ ചെയ്യുന്നവർ ഇത്തരം കഴിവുകളിൽ മുന്നിൽ ആയിരിക്കും. മാത്രമല്ല UK-യിലെ ഒരു ഗവേഷനായ Jaky Andred നടത്തിയ പഠനത്തിൽ ഇങ്ങനെ Doodle കൂടുതൽ ചെയ്യുന്ന ആളുകൾക്ക് സാധാരണക്കാരെക്കാൾ 29% ഓർമശക്തി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


3. That man will be busy


ഒരു നല്ല ജീനിയസിന്റെ അടയാളമായി നമ്മൾ കരുതുന്നത് ഒരു പക്ഷേ കൃത്യമായ അടുക്കും ചിട്ടയുമുള്ള ജീവിതാമായിരിക്കും. എന്നാൽ ഇത്തരം ജീവിതം നയിക്കുന്ന വ്യക്തിയെ ഒരു ജീനിയസ്സായി കാണാൻ കഴിയില്ലെന്നു പഠനങ്ങൾ പറയുന്നു. ജീവിതത്തിൽ  എപ്പോഴും തിരക്കിലാകുന്ന വ്യക്തികൾ അവരുടെ ബ്രെയിൻ എപ്പോഴും ഉപയോഗിക്കുന്നുണ്ട് . അത് കൊണ്ട് ഇത്തരം ആളുകളുടെ  ഓർമ്മ ശക്തിയും കാര്യബോധവും എന്നത് കൃത്യമായ അടുക്കും ചിട്ടയുമുള്ള ആളുകളേക്കാൾ വളരെ കൂടുതലായിരിക്കും.

4. Blue Eyes

നീല കണ്ണുള്ളവരെ നിങ്ങൾ കണ്ടിട്ടില്ലേ . ഇത്തരം കണ്ണുകൾ കിട്ടുക എന്നത് ഭാഗ്യമായിട്ടാണ്  നമ്മൾ കരുതുന്നത്. ജീവിതത്തിൽ ഒരുപാടു നേട്ടങ്ങൾ കൈവരിക്കാൻ കഴിവുള്ളവരാണ് ഇത്തരം ആൾക്കാർ എന്നാണ് കരുതപ്പെടുന്നത് . മാത്രമല്ല ഇത്തരം ആളുകൾ വളരെയധികം  ബുദ്ധിശാലികളും പഠന കാര്യങ്ങളിൽ സാമർഥ്യം പുലർത്തുന്നവരും ഉയർന്ന മേഖലകളിൽ വിജയം നേടാൻ കഴിവുള്ളവരും ആയിരിക്കും .

5. Talking to yourself

Talking to ourself  അഥവാ നമ്മൾ നമ്മളോടു തന്നെ സ്വയം  സംസാരിക്കുന്ന  സ്വഭാവം . ഇത്തരം സ്വഭാവത്തെ നമ്മൾ മനോ വൈകല്യംമായി കരുതാറുണ്ട് . എന്നാൽ ആ വ്യക്തിക്ക് മറ്റു മറ്റു മനോവൈകല്യം ഒന്നും തന്നെ ഈ സ്വഭാവത്തെ അങ്ങനെ തെറ്റായ രീതിയിൽ കാണേണ്ട ആവശ്യമില്ലെന്നാണ് ശാസ്‌ത്രം പറയുന്നത്. ഇങ്ങനെ സ്വയം  സംസാരിക്കുന്നവരെ ഒരു ജീനിയസ്സായി വേണം നമ്മൾ കരുതാൻ. മാത്രമല്ല ഇത്തരം ആളുകൾ സ്വയം പര്യാപ്‌തത ഉള്ളവരും ആയിരിക്കും.


6. Very Late Sleepers

നേരത്തെ എണീക്കുകയും നേരെത്തെ ഉറങ്ങുകയും ചെയ്യന്നത് നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കുമെന്ന് പറയാറുണ്ട്. എന്നാൽ ആ വസ്‌തുതയെ നിലനിർത്തിക്കൊണ്ടു തന്നെ മറ്റു ചില പഠനങ്ങളും പുറത്തു വരുന്നു. അമേരിക്കൻ
സൈക്കോളജിസ്റ്റായ Satoshi Kanazawa ഒരു സ്റ്റഡി മാഗസിനിൽ റിപ്പോർട്ട് ചെയ്തത് ഒരാളുടെ ഉറക്കത്തിന്റെ രീതിയും അയാളുടെ IQ വും വലിയ ബന്ധം ഉണ്ടെന്നാണ്.പഠന പ്രകാരം  IQ ലെവൽ 75 നു കീയെയുള്ളവർ
11:30  യോടെ ഉറങ്ങാൻ പോകുമ്പോൾ IQ ലെവൽ 125 നു മുകളിൽ ഉള്ളവർ രാത്രി  12:30 യോടെയാണെന്ന് കണ്ടെത്തി.

7. Those Who Have Very Few Friends

സിനിമയിലും മറ്റും നമ്മൾ കണ്ടിട്ടിണ്ടാകും വളരെ ബുദ്ധിമാനായി ചിത്രീകരിക്കുന്ന വ്യക്തിക്ക് പൊതുവെ വളരെ കുറച്ചു ഫ്രണ്ട്‌സ് മാത്രമേ ഉണ്ടായിരിക്കുള്ളൂ. ഇത്തരം ആളുകൾ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമുളളവരായിരിക്കും. അടുത്ത് നടത്തിയ ചില പഠനങ്ങൾ ഇത് തെളിയിക്കുന്നമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ വ്യത്യസ്ത പഠനങ്ങൾ പറയുന്നത് സാധാരണക്കാരേക്കാൾ  കൂടുതൽ ബുദ്ധിയും  IQ വും ഉള്ള ആളുകൾ ഒന്നുങ്കിൽ തനിച്ചിരിക്കുവാൻ ഇഷ്ട്ടപെടുന്ന ആളുകളായിരിക്കും. അല്ലെങ്കിൽ അവർ വളരെ അടുത്ത  ഫ്രണ്ട്സുകളോട്  മാത്രമേ സംസാരിക്കുകയുള്ളു. 
എന്ന് കരുതി ഒരുപാടു സുഹൃത്തുക്കൾ ഉള്ളവരും സമൂഹത്തിൽ മികച്ച രീതിയിൽ അറിയപ്പെടുന്നവരും ഒക്കെ ഒരിക്കലും ജീനിയസ് ആകില്ല എന്ന് പറയുന്നില്ല. ഒരു പക്ഷെ ബാക്കിയുള്ളവർ കൂട്ടുകാരുമൊത്തു ചിലവഴിക്കുന്ന സമയത്ത് കൂട്ടുകെട്ട് ഇഷ്ടപ്പെടാത്തവർ മറ്റു പല കാര്യങ്ങളിലും ഏർപ്പെട്ടു ഒറ്റയ്ക്ക് തൻ്റെ സമയം ചിലവഴിക്കുന്നതു നമുക്ക് കാണാൻ സാധിക്കും. 

Top 10 Things


8. Those Who  Eat More Chocolates

കൂടുതൽ Chocolates കഴിച്ചാൽ ഒരു വ്യക്തി എങ്ങനെയാണു ജീനിയസ് ആകുക എന്ന് നമുക്ക് സംശയം ഉണ്ടാക്കാം. ചോക്ലേറ്റിലെ കൊക്കോ flavanols- ൻറെ   Cognitive function-നെ  Boost ചെയ്യാൻ സഹായിക്കുന്നു എന്നാണ് ഇതിനെ കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്. അതായത് ചോക്ലേറ്റ് കഴിച്ചാൽ നിങ്ങൾ കൂടുതൽ സ്മാർട്ട് ആകുന്നു എന്നാണ്. Flavanols എന്നത് സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു പ്രകൃതിദത്തമായ ഒരു ഘടകമാണ്. കൊക്കോയിൽ ഈ Flavanols ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല ഇതിനു Anti-Oxident- നുള്ള കഴിവും നന്നായിട്ടുണ്ട്. അതായത് ഇതിനു നമ്മുടെ ശരീരത്തിലെ cell damage തടയാനുള്ള കഴിവുണ്ട്. അത് പോലേ തന്നെ ചില പഠനങ്ങൾ പ്രകാരം ഇതിനു നമ്മുടെ Blood Vessel-ൻറെ Function-നെ മികച്ചതാക്കാനും ശരീര  സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് നല്ലൊരു പങ്കുവഹിക്കുന്നുമുണ്ട്.

9. White Marks on Finger Nails

നമ്മളെല്ലാം പലപ്പോഴും ശ്രെദ്ധിച്ചിട്ടുണ്ടാകും നഖത്തിലെ വെളുത്ത  ചന്ദ്രക്കല പോലുള്ള പാടുകൾ. ശാസ്‌ത്രൻർ ഇതിനെ ഒരു ജീനിയസിൻറെ അടയാളമായി കരുതുന്നു. ഇത്തരം വെളുത്ത പാടുകളെ  ല്യൂനുള (Lunula) എന്നു പറയുന്നു. കൂടുതൽ വലിയ ല്യൂനുള ഉള്ളവർ കൂടുതൽ ജീനിയസായി കണ്ടതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഏന്നാൽ പാരമ്പരഗതമായ ചൈനീസ് മെഡിസിൻ വിലയിരുത്തുന്നത് ഇങ്ങനെ ഉള്ള വലിയ ല്യൂനുള ഉള്ളവർ കൂടുതൽ ഊർജ്ജസ്വലരും പ്രധിരോധ ശക്തി ഉള്ളവരും നല്ല ആരോഗ്യമുള്ളവരും ആയിരിക്കുമെന്നാണ്.

10. Use Swear words More

നമ്മൾ നിത്യയേനെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുമ്പോൾ  സംസാരത്തിൽ വരുന്ന ചില മോശം വാക്കുകളെയാണ് പൊതുവെ 
Swear words എന്നു പറുന്നത്. Bloody Hell, Shit മുതലായ വാക്കുകൾ ഇത്തരം Swear words-നു ഉദാഹരണമാണ്. എന്നാൽ ഇങ്ങനെയുള്ള വാക്കുകൾ ചിലർ സംസാരത്തിൽ കൂടുതലായി ഉപയോഗിക്കാറുണ്ട്. ഇവരെ ബുദ്ധിസാമർഥ്യം കുറവുള്ളവരായും സംസ്കാരമില്ലാത്തവരായുമൊക്കെ നാം പലപ്പോഴും കരുതാറുണ്ട്. പക്ഷെ പുതിയ പഠനങ്ങൾ  വെളിപ്പെടുത്തുന്നത് ഇത്തരത്തിലാണ്. അങ്ങനെയുള്ള വാക്കുകൾ സംസാരത്തിൽ വരുന്നത് Intelligent-ആയ ആളുകളുടെ ലക്ഷണമായിട്ടാണ് . ഇംഗ്ലീഷ് ഭാഷയിൽ ഒരാൾ എത്രത്തോളം മികച്ചതാണെന്നും അയാൾ ആ ഭാക്ഷയെ എത്രത്തോളം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇത്തരം Swear words-ലൂടെ നമുക്ക് മനസിലാക്കാം.

മുകളിൽ  പറഞ്ഞ 10 കാര്യങ്ങളും  ജീനിയസ്സുകളിലെ അടയാളമായിട്ടാണ് ഇന്ന് കരുതപ്പെടുന്നത്. സയന്റിസ്റ്റുമാർ  ഇപ്പോഴും ഇതിൽ ഗവേഷണം നടത്തി വരുന്നു. 

Also, Read

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Billboard Ads (Iklan Besar)